തുര്‍ക്കിയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് ഭരണത്തിലേക്കു മാറിയ ശേഷം ഇതാദ്യമായി നടക്കുന്ന പാര്‍ലമെന്റ,് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ വര്‍ഷമാണ് തുര്‍ക്കി ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റ് ഭരണത്തിലേക്കു മാറിയത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയും വലതുപക്ഷ നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന പീപ്പിള്‍സ് അലയന്‍സും പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ(സിഎച്ച്പി) നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സും തമ്മിലാണ് പ്രധാന മല്‍സരം.
പ്രതിപക്ഷ നേതാവ് മുഹര്‍റം ഇന്‍സിയാണ് ഉര്‍ദുഗാന്റെ പ്രധാന എതിരാളി. കുര്‍ദുകള്‍ ഇരുസഖ്യത്തിനും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ കുര്‍ദ് വോട്ടുകള്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കുര്‍ദ് വോട്ടുകള്‍ എകെ പാര്‍ട്ടിക്കും കുര്‍ദ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റി(എച്ച്ഡിപി)നും ഇടയില്‍ വിഭജിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടില്ലെന്നാണ് അഭിപ്രായസര്‍വേകള്‍. എച്ച്ഡിപി 10 ശതമാനം സീറ്റുകള്‍ അധികം നേടുമെന്നുമാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top