തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

ആങ്കറ: തുര്‍ക്കിയില്‍ രണ്ടു വര്‍ഷം നീണ്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരേ നടന്ന പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്ന് 2016 ജൂലൈ 20നാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീട് ഏഴു തവണ നീട്ടുകയായിരുന്നു. പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്നു സൈനിക ഉദ്യോഗസ്ഥര്‍, പോലിസുകാര്‍, അധ്യാപകര്‍ തുടങ്ങി നൂറുകണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം തീവ്രവാദ വിരുദ്ധ കുറ്റം ചുമത്തി മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. സായുധ സംഘത്തിനു വേണ്ടി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നു എന്നതാണ് ആരോപണം.

RELATED STORIES

Share it
Top