തുരുത്തി ബൈപാസ് സമരം 10ാം നാളിലേക്ക്

പാപ്പിനിശ്ശേരി: ദേശീയപാത ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന തുരുത്തി കോളനി നിവാസികള്‍ നടത്തുന്ന കുടില്‍കെട്ടി സമരം പത്താം നാളിലേക്ക്. സ്ഥലം എംഎല്‍എ കെ എം ഷാജി ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വ്യവസായികളുടെയും പ്രദേശത്തെ ഉന്നതരുടെയും സമ്മര്‍ദഫലമായാണ് അശാസ്ത്രീയമായ അലൈന്‍മെന്റ് ഉണ്ടാക്കിയത്. കോളനിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കെപിസിസി സെക്രട്ടറി സജീവ് ജോസഫ്, സിഎംപി, പോളിറ്റ് ബ്യൂറോ അംഗം സി പി ജോണ്‍, മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, ശ്രീരാമന്‍ കൊയ്യോന്‍, പി പി മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top