തുപ്പല്‍ നക്കിത്തുടപ്പിച്ചു; യുവാവ് ജീവനൊടുക്കി

മുംബൈ: ചെരിപ്പിലെ തുപ്പല്‍ നക്കിത്തുടപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാസിം ശെയ്ഖ് (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നാലംഗസംഘം ഇയാളെ പരസ്യമായി മര്‍ദിക്കുകയും തുപ്പല്‍ നക്കിക്കുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.ദക്ഷിണ മുംബൈയിലെ കഫെ പരേഡ് മേഖലയിലാണ് സംഭവം. അക്രമികളില്‍ നിന്നു ശെയ്ഖ് രക്ഷപ്പെട്ടെങ്കിലും അപമാനം സഹിക്കാനാവാതെ സ്വവസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തു. അക്രമികളുടെ പേരുകള്‍ കത്തിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇസ്മാഈല്‍ ശെയ്ഖ് (37), അഫ്‌സല്‍ ഖുറേഷി (44), കരിയ പാവെ (35) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top