തുണിക്കടയില്‍ തലയുള്ള പ്രതിമകള്‍ പാടില്ല: മാന്യമായ വസ്ത്രം ഉടുപ്പിക്കണം

ഷാര്‍ജ: തുണി കടകളിലെ തലയുള്ള പ്രതിമകള്‍ നിരോധിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍.പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ 2008 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പലരും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല.അടുത്തിടെയാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ഷാര്‍ജ മുന്‍സിപാലിറ്റി കോര്‍പറേഷനില്‍ പരാതി നല്‍കുകയും ചെയ്തത്. തുടര്‍ന്നാണ് തലയുള്ള പ്രതിമകള്‍ നിരോധിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ അധികൃതര്‍ ഔദ്യോഗിക പരിശോധന നടത്തുന്നുണ്ട്. പരിശോധന സമയത്ത് മോശം രീതിയില്‍ വസ്ത്രം ധരിപ്പിച്ചിരിക്കുന്ന പ്രതിമകള്‍ നീക്കം ചെയ്യിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.

RELATED STORIES

Share it
Top