തുടര്‍ തോല്‍വികള്‍; ആഷ്‌ലി വെസ്റ്റ്‌വുഡ് എടികെ പരിശീലകസ്ഥാനമൊഴിഞ്ഞു
കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്തയുടെ പരിശീലകന സ്ഥാനത്ത് നിന്ന് ആഷ്‌ലി വെസ്റ്റ്‌വുഡ് രാജിവച്ചു. നേരത്തെ മുഖ്യ പരിശീലകനായിരുന്നു ടെഡി ഷെറിങ്ഹാമിന് പകരക്കാരനായിട്ടായിരുന്നു ആഷ്‌ലി വെസ്റ്റ്‌വുഡിന കൊല്‍ക്കത്ത പരിശീലകനാക്കിയത്. ഈ സീസണിലെ കൊല്‍ക്കത്തയുടെ അവസാന മല്‍സരം നാള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ നടക്കാനിരിക്കെയാണ് ആഷ്‌ലി വെസ്റ്റ്‌വുഡ് രാജിവച്ചത്. ആഷ്‌ലി വെസ്റ്റ്‌വുഡ് കീഴില്‍ കൊല്‍ക്കത്തയ്ക്ക് ഒരു മല്‍സരത്തില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏഴ് മല്‍സരങ്ങള്‍ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ കീഴില്‍ കളിച്ച കൊല്‍ക്കത്ത ആറിലും തോറ്റപ്പോള്‍ ഒരു മല്‍സരത്തില്‍ സമനിലയും നേടി. അവസാന മൂന്ന് സീസണിലും മിന്നും പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത ഈ സീസണില്‍ 17 മല്‍സരത്തില്‍ നിന്ന് 13 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്. സഹപരിശീലകന്‍ ബസ്താബ് റോയിയുടെ കീഴിലാവും അവസാന മല്‍സരത്തില്‍ എടികെ ബൂട്ടണിയുക.

RELATED STORIES

Share it
Top