തുടര്‍ച്ചയായുള്ള അപകടം : കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കെതിരേ പോലിസ് നടപടിചവറ: ദേശീയപാതയില്‍ ചവയയില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് അപകടം പതിവാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് ചവറ പോലിസ് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കെതിരേ നടപടി തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി അപകടങ്ങളാണ്  ഉണ്ടായത്. സിഗ്നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച്  ബൈക്ക് യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നീണ്ടകരയില്‍  ശനിയാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന് പിന്നില്‍ സൂപ്പര്‍ ഫാസ്റ്റിടിച്ച് ട്രാവലര്‍ സമീപത്തെ കടയിലേക്ക് ഇടിച്ച് കയറിയിരുന്നു. നിയന്ത്രണം വിട്ട ബസ് വീടിന്റെ വശങ്ങളില്‍ ഇടിച്ചാണ് നിന്നത്. തിങ്കളാഴ്ച എഎംസി ജങ്ഷനില്‍ റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടത്തില്‍ വീട്ടമ്മ മരണമടഞ്ഞു.തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസ് നടത്തിയ പരിശോധനയില്‍ അമിത വേഗതിയില്‍ വന്ന ആറ് കെഎസ്ആര്‍ടിസി, നാല് സ്വാകര്യ ബസുകള്‍ എന്നിവക്കെതിരേ കേസെടുത്തു. ട്രാഫിക് സിഗ്നല്‍ നിയമം പാലിക്കാത്തവര്‍, ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുക, അമിത വേഗത എന്നിവക്കെതിരേ വരും ദിവസങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചവറ സിഐ ഗോപകുമാര്‍, എസ്‌ഐ ജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top