തുടര്‍ച്ചയായി വൈദ്യുതി പോവുന്നത് ദുരിതമായി

വാഗമണ്‍:  കോലാഹലമേട്, വെടിക്കുഴി മേഖലയില്‍ മഴ പെയ്താലുടന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ബന്ധം തുടര്‍ച്ചയായി തകരാറിലാവുകയാണ്.
വേനല്‍ മഴ കിട്ടിയ ദിവസങ്ങളിലൊക്കെയും നാട്ടുകാര്‍ ഇരുട്ടില്‍ കഴിയേണ്ട സ്ഥിതിയാണ്. കാലവര്‍ഷം കനക്കുമ്പോള്‍ ഇനിയും ദുരിതമേറും. സെക്ഷന്‍ ഓഫിസില്‍, വൈദ്യുതിയില്ലെന്ന വിവരം പരാതിയിലൂടെ അറിയിച്ചാലും ജീവനക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ എടുക്കാറില്ലെന്നു പരാതിയുണ്ട്.
തകരാര്‍ കണ്ടുപിടിച്ച് പരിഹരിക്കാനും വേഗത്തില്‍ നടപടിയില്ല. ലൈനുകളിലേക്കു മരങ്ങളും ശിഖരങ്ങളും വീണു വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതു തടയാനും നടപടികളില്ല.

RELATED STORIES

Share it
Top