തുഗ്ലക് കാലത്തെ ശവകുടീരം ഹിന്ദുത്വര്‍ കൈയേറി ശിവക്ഷേത്രമാക്കി

ന്യൂഡല്‍ഹി: തുഗ്ലക് കാലത്തെ നൂറ്റാണ്ടുകള്‍ പഴക്കമുളള ശവകുടീരം ഹിന്ദുത്വര്‍ കൈയേറി ശിവക്ഷേത്രമാക്കി. രണ്ട് മാസം മുന്‍പാണ് ശവകുടീരം കൈയേറിയത്. ഇതിന് കാവി പെയിന്റിടിച്ച് ശിവക്ഷേത്രമാക്കി മാറ്റിയതായി ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു.
ഹുമയുണ്‍പുറിലെ സഫ്ദര്‍ഗഞ്ജ് മേഖലയിലെ ശവകുടീരമാണ്  പുരാവസ്തു വകുപ്പിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച രാജ്യത്തെ 767 പൈതൃക ഇടങ്ങളില്‍ ഗുംട്ടി എന്ന പേരിലറിയപ്പെടുന്ന ഈ ചരിത്ര സ്മാരകം.
സംഭവം കടുത്ത നിയമലംഘനമാണെന്ന് പുരാവസ്തു വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്റ് കള്‍ചറല്‍ ഹെറിറ്റേജ് കഴിഞ്ഞ വര്‍ഷം പുരാവസ്തു വകുപ്പുമായി ചേര്‍ന്ന് 15ാം നൂറ്റാണ്ടിലെ ഈ ശവകുടീരം പുനരുദ്ധാരണം നടത്താന്‍ ആലോചിച്ചിരുന്നു.  എന്നാല്‍, പ്രദേശവാസികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മൂലം തങ്ങള്‍ക്കിത് നവീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്‍ടാക് ഡെല്‍ഹി ചാപ്റ്റര്‍ ഡയറക്ടര്‍ അജയ് കുമാര്‍ പറഞ്ഞു.
അതേസമയം, ശവകുടീരത്തിന് സമീപം കാവി നിറത്തിലുളള രണ്ട് ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സഫ്ദര്‍ഗഞ്ജ് എന്‍ക്ലേവിലെ ബിജെപി കൗണ്‍സിലര്‍ രാധിക അബ്‌റോള്‍ ഫൊഗട്ടാണ് ഈ ബെഞ്ചുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
2010 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഗുംട്ടിയെ രാജ്യത്തെ 767 പൈതൃക ഇടങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഗ്രേഡ് 1 പട്ടികയിലും ഇടം ലഭിച്ചു. 2014 ലും പുരവാസ്തു വകുപ്പ് ഇത് പൈതൃക ഇടമായി പ്രഖ്യാപിച്ചിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top