തീ വയ്പ് കേസ്‌: പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപറമ്പ്: സിപിഎം നേതാവ്  കോമത്ത് മുരളിധരന്റെ  ആധാരം എഴുത്ത് ഓഫീസ് തീ വെച്ചു നശിപ്പിച്ചുവെന്ന  കേസില്‍  നാല് പോപുലര്‍ ഫ്രണ്ട്,എസ്ഡിപിഐ  പ്രവര്‍ത്തകരെ വെറുതെ വിട്ടു. നസീര്‍, നൗഷാദ്, റാസിഖ,് ഷെഹ്‌റാബ് എന്നിവരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 2006ല്‍ നടന്ന മുസ്ലിം ലീഗ് സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കേസ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ അന്നത്തെ എന്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്ന പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.പോലിസിനോട് കാര്യം തിരക്കിയ നേതൃത്വത്തോട്  നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത്  (തളിപ്പറമ്പില്‍) അസമയത്ത് കൂട്ടം കൂടി നിന്നുവെന്നും പെറ്റികേസുണ്ടാവുമെന്നും പിറ്റേന്ന് സ്‌റ്റേഷന്‍ ജാമ്യം നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ലീഗ് സിപിഎം ഗൂഡാലോചനയുടെ ഭാഗമായി  പ്രവര്‍ത്തകരെ തീവെപ്പ് കേസ് ചാര്‍ത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മുസ്ലിം ലീഗ് സിപിഎം പോലിസ് ഗൂഢനീക്കത്തിനെതിരെ അന്നത്തെ എന്‍ഡിഎഫ് നേതൃത്വം ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ:മുജീബ്‌റഹ്മാന്‍ ഹാജരായി.

RELATED STORIES

Share it
Top