തീവ്രവാദ ബന്ധം : പാകിസ്താന്‍ 5,000 അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നുഇസ്‌ലാമാബാദ്: തീവ്രവാദബന്ധം ആരോപിച്ച് പാകിസ്താന്‍ 5,000 അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. 30 ലക്ഷം ഡോളര്‍ നിക്ഷേപമുള്ള അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്. തീവ്രവാദത്തിന് പ്രോല്‍സാഹനം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാനാണു നടപടി. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നത് തടയുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2015ല്‍ പാകിസ്താനെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, നിരോധിത സംഘടനയായ ലശ്കറെ ത്വയിബ അടക്കമുള്ളവര്‍ പുതിയ പേരുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തനം ദുഷ്‌കരമായേക്കുമെന്നാണു വിലയിരുത്തല്‍. അടുത്ത മാസം സ്‌പെയിനില്‍ ചേരുന്ന യോഗത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കും. 1989ല്‍ ആരംഭിച്ച സംഘടന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനം സായുധസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്കെതിരേയും വ്യാപിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top