തീവ്രവാദിക്ക് ഞങ്ങള്‍ ടിപ്പ് നല്‍കാറില്ല'; മുസ്‌ലിം പേരുള്ള യുവാവിന് അതിഥിയുടെ കുറിപ്പ്; തകര്‍ന്നു പോയെന്ന് യുവാവ്

ടെക്‌സാസ്: അമേരിക്കയില്‍ ഇസ്ലാമോഫോബിയക്ക് ഇരയായി ക്രിസ്ത്യന്‍ യുവാവും. ഹോട്ടല്‍ പരിചാരകനായ ഖലീല്‍ കാവിലിനാണ് ഈ കുറിപ്പ് കിട്ടിയത്. പേരിലെ മുസ്‌ലിം പദം കണ്ടാണ് അതിഥി തീവ്രവാദിക്ക് ഞങ്ങള്‍ ടിപ്പ് നല്‍കില്ല എന്ന് ബില്ലില്‍ എഴുതി വച്ചത്. ഖലില്‍ തന്നെയാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബില്ലും ടിപ്പും എടുക്കാന്‍ എത്തിയപ്പോഴാണ് ഈ എഴുത്ത്  ശ്രദ്ധിച്ചത്. ഇത് വായിച്ച് താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി.ശരിക്കും തകര്‍ന്ന് പോയെന്ന് പറയാം. ടിപ്പോ പണമോ അല്ല ഇവിടുത്തെ വിഷയമെന്നും വംശീയതയും വിദ്വേഷവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. തന്റെ പിതാവ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഓര്‍മയ്ക്കായാണ് ഖലീല്‍ എന്ന പേര് നല്‍കിയത്. താന്‍ ക്രിസ്തുമത വിശ്വാസിയാണെന്നും പറയുന്ന പോസ്റ്റ് ആയിരകണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top