തീവ്രവാദവിരുദ്ധ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ല: മോദി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മതസ്ഥിതിയോടാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങളെയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക് ഹെറിറ്റേജ്: പ്രമോട്ടിങ് അണ്ടര്‍ സ്റ്റാന്‍ഡിങ് മോഡറേഷന്‍ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചടങ്ങില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും സന്നിഹിതനായിരുന്നു. എല്ലാ പ്രധാന മതങ്ങളുടെയും കളിത്തൊട്ടിലാണ് ഇന്ത്യ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബഹുസ്വരതയുടെ ആഘോഷങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യം. എല്ലാ വിശ്വാസങ്ങളും മാനുഷിക മൂല്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അതിനാല്‍ യുവാക്കള്‍ ഇസ്‌ലാം മതത്തിലെ മാനുഷികത ഉള്‍ക്കൊള്ളണം. അവര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങള്‍ മാനുഷികതയെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു.

RELATED STORIES

Share it
Top