തീവയ്പ് കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു
kasim kzm2018-03-22T09:01:43+05:30
തളിപ്പറമ്പ്: സിപിഎം നേതാവ് കോമത്ത് മുരളീധരന്റെ ആധാരമെഴുത്ത് ഓഫിസ് തീവച്ചു നശിപ്പിച്ചെന്ന കേസില്‍ നാലു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു. തളിപ്പറമ്പ് സ്വദേശികളായ നസീര്‍, നൗഷാദ്, റാസിഖ്, ഷെഹ്റാബ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2006ല്‍ നടന്ന മുസ്്ലിംലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കേസ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ അന്നത്തെ എന്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്ന പ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലിസിനോട് കാര്യം അന്വേഷിച്ചപ്പോള്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് അസമയത്ത് കൂട്ടംകൂടി നിന്നതിനു പെറ്റിക്കേസുണ്ടാവുമെന്നും സ്റ്റേഷന് ജാമ്യം നല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ലീഗ്-സിപിഎം ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തകരെ തീവയ്പ് കേസ് ചാര്‍ത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. മുജീബുര്‍ റഹ്്മാന്‍ ഹാജരായി.