തീവയ്പ്പ് കേസിലെ പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍
fousiya sidheek2017-04-13T10:53:06+05:30
കായംകുളം: തീവെപ്പ് കേസില്‍ മാവേലിക്കര അസി. സെക്ഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതുകുളം കാടാംമ്പള്ളില് ലക്ഷം വീട് കോളനിയില്‍ രാജീവിനെ ആന്റി ഗുണ്ടാ സ്ക്വോഡ് അറസ്റ്റ് ചെയ്തു. 2011 ല്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ച ശേഷം അടുക്കളയിലെ ഗ്യാസ് തുറന്ന് വിട്ട് വീട് കത്തിച്ച കേസിലെ പ്രതിയായ രാജീവ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോയ ശേഷം കോടതിയില്‍ ഹാജരാകാതെ കോടതിയെയും പോലിസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ആലപ്പുഴ ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി ഗുണ്ടാ സ്ക്വോഡിന്റെ തെക്കന്‍ മേഖലാ ചാര്‍ജ് വഹിയ്ക്കുന്ന കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സദന്, സീനിയര്‍ സി പി ഒ മാരായ ഇല്യാസ്, സന്തോഷ്, അജിത്ത്, അമീര്ഖാന്, സിപിഒ മാരായ പ്രതാപ് ചന്ദ്രമേനോന്‍, സിറിള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.