തീവണ്ടി യാത്രക്കാരുടെ മൊബൈല്‍ തട്ടിയെടുത്തോടുന്ന രണ്ടുപേരെ പിടികൂടി

പട്ടാമ്പി: തീവണ്ടിയാത്രക്കാരുടെ കൈയില്‍നിന്ന് മൊബൈല്‍ തട്ടിയെടുത്തോടുന്ന രണ്ടുപേരെ റെയില്‍വേ പോലിസ് പിടികൂടി. ആറങ്ങോട്ടുകര എഴുമങ്ങാട് അമ്പലപ്പറമ്പ് പള്ളിയാലില്‍ മുഹമ്മദ് ഷാഫി (25), പെരിന്തല്‍മണ്ണ പുലാമന്തോള്‍ പാലൂര്‍ വടക്കുംപാട്ട് മേലേതില്‍ രാജീവ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
റെയില്‍വേ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന തീവണ്ടികളുടെ ജനലരികിലെ യാത്രക്കാരുടെ മൊബൈല്‍ തട്ടിയെടുത്തോടുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പട്ടാമ്പി റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഈ രീതിയില്‍ മൊബൈല്‍ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി വിമല്‍ കൃഷ്ണന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍നിന്ന് ഇവരെ രണ്ടുപേരെയും കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി, ചാലിശ്ശേരി എന്നീ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പോലിസ് പറയുന്നു.
സംഭവത്തിലെ ഒന്നാംപ്രതി കുമരനല്ലൂര്‍ സ്വദേശി നവാസ് മുമ്പ് മറ്റൊരുകേസില്‍ പിടിയിലായിട്ടുണ്ട്. സി ഐ കീര്‍ത്തി ബാബു, എഎസ്‌ഐ സക്കീര്‍ അഹമ്മദ്, പോലിസുകാരായ നന്ദന്‍, സതീഷ് കുമാര്‍, സുഭാഷ്, ഫ്രാന്റോ തോമസ് എന്നിവരടങ്ങിയ സംഘമാണിവരെ അറസ്റ്റുചെയ്തത്.

RELATED STORIES

Share it
Top