തീവണ്ടി ദുരന്തം: ലോക്കോ പൈലറ്റിനെതിരേ നടപടിയില്ല- മന്ത്രി

ന്യൂഡല്‍ഹി: അമൃത്‌സര്‍ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് ട്രെയിന്‍ ഡ്രൈവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. റെയില്‍വേയുടെ ഭാഗത്തുനിന്ന് അനാസ്ഥയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുടെ കുറ്റം കൊണ്ടല്ല അപകടം നടന്നത്. ഡ്രൈവര്‍ക്കെതിരേ നടപടി ഉണ്ടാവില്ല. റെയില്‍പ്പാതകള്‍ക്കരികില്‍ ദസറ പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ ഭാവിയില്‍ വിട്ടുനില്‍ക്കണം. ഇത്തരം ആഘോഷ പരിപാടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങള്‍ അനുമതി നല്‍കാറുണ്ട്. എങ്കിലും റെയില്‍വേ സുരക്ഷാ കമ്മീഷന്‍ അപകടത്തെക്കുറിച്ച് നിയമപരമായ അന്വേഷണം നടത്തും- മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top