തീവണ്ടിയില്‍ ബോളിവുഡ് സ്‌റ്റൈല്‍ മോഷണം

ബംഗളൂരു: ബിസ്‌കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി തീവണ്ടിയിലെ 13 യാത്രക്കാരില്‍ നിന്നും മോഷണം. ബുധനാഴ്ച രാവിലെ ജോദ്പൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്‌സ്പ്രസിലാണ് സംഭവം. ബിസ്‌കറ്റ് കഴിച്ച ഉടനെ യാത്രക്കാര്‍ക്ക് മയക്കം അനുഭവപ്പെടുകയും തുടര്‍ന്ന് ബോധം പോവുകയുമാണുണ്ടായത്. കുറച്ച് യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് യാത്രക്കാരുടെ ആരോപണം.
മയക്കം തെളിഞ്ഞതിനു ശേഷമാണ് ബാഗില്‍ നിന്നു സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി ഇവര്‍ തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ 4മണിയോടെ നെല്ലൂരിലെ ഗുഡൂര്‍ സ്റ്റേഷനിലെത്തിയ ഇവര്‍ റെയില്‍വേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. അബോധാവസ്ഥയുണ്ടായ ആളുകളെ ഒരു പ്രാദേശിക ആശുപത്രിയിലേക്കു മാറ്റി.

RELATED STORIES

Share it
Top