തീരുമാനം സ്വാഗതാര്‍ഹം: ഹൈറേഞ്ച് സംരക്ഷണ സമിതി

കട്ടപ്പന: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ആക്റ്റ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. ഏറെനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമാണിത്. സര്‍ക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും സാധാരണക്കാരെ വല്ലാതെ ശ്വാസംമുട്ടിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ഈ നിയമത്തിനെതിരേ നിരന്തര സമരങ്ങള്‍ നടന്നുവരുകയായിരുന്നു. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും സമിതി അറിയിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.

RELATED STORIES

Share it
Top