തീരദേശ മേഖലയോടുള്ള അവഗണന; എസ്ഡിപിഐ താലൂക്ക് ഓഫിസ് വളഞ്ഞു

പൊന്നാനി: തീരദേശ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും എസ്ഡിപിഐ പൊന്നാനി താലൂക്ക് ഓഫിസ് വളഞ്ഞു. മുന്‍ മണ്ഡലം പ്രസിഡന്റ് ഫത്താഹ് പൊന്നാനി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി റജീഷ് അത്താണി, ഖജാഞ്ചി അസ്്‌ലം പുറങ്ങ്, ജോയിന്റ് സെക്രട്ടറി വി കെ നജ്മുദ്ദീന്‍, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞന്‍ ബാവ, ജമാല്‍ ഇരിക്കാംപാടം, എം മുത്തലിബ്, മുനിസിപ്പല്‍ പ്രസിഡന്റ് പി പി സക്കീര്‍, മുബാറഖ് പാടൂക്കാരന്‍, ആര്‍ വി ഖാദര്‍ സംസാരിച്ചു.

RELATED STORIES

Share it
Top