തീരദേശ മേഖലയിലെ പൈപ്പുകള്‍ തകര്‍ത്തു; ശുദ്ധജലം പാഴാവുന്നു

ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി ഉയരുമ്പോഴും നിലവിലുള്ള ശുദ്ധജലം പാഴാകാതെ സൂക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. തീരദേശമേഖലയില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ചെട്ടികാടും ഓമനപ്പുഴ പള്ളിയ്ക്ക് തെക്ക് വശത്തെ റേഷന്‍കട വളവിലും, ഓമനപ്പുഴ റാണി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തും ചെറിയപൊഴി ക്രിസ്തുരാജ പള്ളിയ്ക്ക് സമീപത്തുമായി നാലോളം പൈപ്പുകളില്‍ നിന്നാണ് കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ശുദ്ധജലം പാഴാകുന്നത്. നിരവധി തവണ ആലപ്പുഴ വാട്ടര്‍ അതോറിട്ടി അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല. പൈപ്പിന്റെ ടാപ്പുകള്‍ സാമൂഹികവിരുദ്ധര്‍ ഇളക്കി മാറ്റിയ നിലയിലാണ്.
സാമൂഹികവിരുദ്ധ സംഘങ്ങള്‍ ആസൂത്രിതമായി പൈപ്പുകള്‍ നശിപ്പിക്കുകയാണെന്നാണ് കരാറുകാര്‍ പറയുന്നത്. ടാപ്പുകള്‍ ഊരി മാറ്റുന്നത് ആദ്യസംഭവമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകളുടെ ടാപ്പ് പൊട്ടി ശുദ്ധജലം ഇത്തരത്തില്‍ പാഴാകുന്നുണ്ട്. അധികൃതരെ അറിയിച്ചാല്‍ ആ ഭാഗത്തെ കരാറുകാരെ അസി. എഞ്ചിനിയര്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കുമെങ്കിലും കരാറുകാ ര്‍ തകരാറുകള്‍ പരിഹരിക്കില്ലെന്നാണ് ആക്ഷേപം. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് തീരദേശത്ത് ഇത്തരത്തി ല്‍ വെള്ളം പാഴാകുന്നത്. ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top