തീരദേശം വറ്റിവരളുന്നു; ജനത്തിന് കുടിവെള്ളം കിട്ടാക്കനി

ചാവക്കാട്: കനത്ത ചൂടില്‍ തീരദേശമേഖല വറ്റി വരളുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും ബദല്‍ സംവിധാനങ്ങളൊരുക്കാനോ ഉള്ള ജല പദ്ധതികളുടെ കാര്യശേഷി വര്‍ധിപ്പിക്കാനോ നടപടിെൈകക്കാള്ളാത്ത ഭരണാധികാരികള്‍ക്കെതിരേ പ്രതിഷേധം ശക്തമായി.
ചാവക്കാട്, നഗരസഭകളിലും കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.
തീരദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബാംഗങ്ങള്‍ വെള്ളം കിട്ടാതെ വലയുന്നകാഴ്ചയാണുള്ളത്. പലരും ടാങ്കര്‍ ലോറികളില്‍ വില്‍പ്പനക്കെത്തുന്ന വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. അഞ്ചുമുതല്‍ പത്തു രൂപ വരെ ഒരു കുടം വെള്ളത്തിന് നാട്ടുകാര്‍ നല്‍കുന്നുണ്ട്. കടപ്പുറം പഞ്ചായത്തിലെ വട്ടേകാട് ചുള്ളിപ്പാടത്ത് 13 വീട്ടുകാര്‍ക്ക് ഒരു പൈപ്പ് എന്ന നിലയിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ഈ പൈപ്പില്‍ നിന്നും വെള്ളം ആഴ്ചയില്‍ രണ്ടു ദിവസം രണ്ടു മണിക്കൂര്‍ നേരമാണ് ലഭിക്കുക. ചിലപ്പോള്‍ ഒരു മണിക്കൂര്‍ നേരമായിരിക്കും വെള്ളം ലഭിക്കുക.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരുന്നിട്ടും നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ പണം നല്‍കിയാണ് തൊട്ടടുത്ത സ്ഥലങ്ങില്‍ നിന്നും വാഹനത്തില്‍ വെള്ളം ശേഖരിക്കുന്നത്.
കൂടാതെ പഞ്ചായത്തിലെ അടിതിരുത്തി, കറുകമാട്, തൊട്ടാപ്പ്, മുനക്കകടവ്, ഇഖ്ബാല്‍ നഗര്‍, അഞ്ചങ്ങാടി വളവ്, ലൈറ്റ്ഹൗസ് മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഒരുമനയൂര്‍ പഞ്ചായത്തി ല്‍ കരുവാരക്കുണ്ട്, മുത്തമ്മാവ്, തങ്ങള്‍പ്പടി, മാങ്ങോട്ട്, മൂന്നാകല്ല് പ്രദേശങ്ങളില്‍ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്.

RELATED STORIES

Share it
Top