തില്ലങ്കേരിയില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി ഇ

രിട്ടി: തില്ലങ്കേരി മാമ്പറത്ത് വീണ്ടും ബോംബ് ശേഖരം പിടികൂടി. ഒരു മാസത്തിനി—ടയില്‍ ഇതു മൂന്നാം തവണയാണ് ഒരേ പ്രദേശത്തുനിന്ന് ബോംബുകള്‍ കണ്ടെത്തുന്നത്. ഇന്നലെ തില്ലങ്കേരി റോഡിലാണ് സംഭവം. കലുങ്കിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ മൂന്ന് സ്റ്റീല്‍ ബോംബ്, ഒരു നാടന്‍ ബോംബ്, ഇരുമ്പുദണ്ഡില്‍ വിളക്കി പിടിപ്പിച്ച നിലയിലുള്ള മൂന്ന് ഇരുമ്പു പൈപ്പുകള്‍, മൂന്ന് സ്റ്റീല്‍ പൈപ്പുകള്‍ എന്നിവയാണ് മുഴക്കുന്ന് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്.
നാലുദിവസം മുമ്പ് മാമ്പറത്തെ ആള്‍താമസമില്ലാത്ത വീടിന്റെ പറമ്പില്‍നിന്ന് രണ്ടു സ്റ്റീല്‍ ബോംബുകളും രണ്ടു നാടന്‍ ബോംബുകളും വെടിമുരുന്നും സ്റ്റീല്‍ പാത്രങ്ങളും പിടികൂടിയിരുന്നു. ഇതേ സ്ഥലത്തുനിന്ന് എട്ടുദിവസം മുമ്പ് പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബു ശേഖരം കണ്ടെത്തുകയുണ്ടായി. ഒരേ സ്ഥലത്തുനിന്ന് തുടരെ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും രാത്രികാലങ്ങളില്‍ ഉഗ്രസ്‌ഫോടനം നടക്കുന്നതായി നാ ട്ടുകാര്‍ പറയുന്നു.
നിര്‍മിക്കുന്ന ബോംബ് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ പരീക്ഷണാര്‍ഥം അര്‍ധരാത്രി പൊട്ടിക്കുന്നതും ജനങ്ങള്‍ക്കും ദുരിതമായി മാറുകയാണ്. ബോംബ് പരിശോധ—നയില്‍ എഎസ്‌ഐമാരായ പി വി മനോജ്, വി ജെ ജോസഫ്, സിപിഒമാരായ വിനയകുമാര്‍, ബിജു വാകേരി, ഇ പ്രസാദ്, എന്‍ അനീഷ്, എന്‍ വിജേഷ് പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top