തില്ലങ്കേരിയില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി

ഇരിട്ടി: തില്ലങ്കേരിക്കു സമീപം ആലാച്ചിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നു ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ബോംബ് നിര്‍മാണ സാമഗ്രികള്‍ പിടികൂടിയത്.
വെടിമരുന്ന്, പൗഡര്‍, കുപ്പിച്ചില്ല്, ആണി, പശ എന്നിവയാണ് പിടികൂടിയത്. പരിശോധനയ്ക്കു മുഴക്കുന്ന് എസ്‌ഐ പി രാജേഷും സംഘവും നേതൃത്വം നല്‍കി. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നാലാം തവണയാണ് തില്ലങ്കേരി മേഖലയില്‍ നിന്നു ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടുന്നത്.

RELATED STORIES

Share it
Top