തിലാനൂരില്‍ എസ്ഡിപിഐ ഓഫിസ് സിപിഎമ്മുകാര്‍ തകര്‍ത്തു

ചക്കരക്കല്ല്: ചേലോറ പഞ്ചായത്തിലെ തിലാനൂരില്‍ സിപിഎം-കഞ്ചാവ് മാഫിയാ സംഘം എസ്ഡിപിഐ ഓഫിസ് അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. ദലിത് ഹര്‍ത്താല്‍ ദിനത്തില്‍ രാത്രിയാണ് എസ്ഡിപിഐ തിലാന്നൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
കഞ്ചാവ് വിതരണവുമായി ബന്ധമുള്ള സിയാദ്, മനാഫ്, അഫ്‌നാസ്, ജംനാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ 30ഓളം പേരാണ് ആക്രമണങ്ങ ള്‍ക്കു പിന്നില്‍. ഓഫിസിന്റെ ജനലുകള്‍ കുത്തിയിളക്കുകയും ഓടുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയും ചെയ്തു. ട്രോഫികള്‍, കസേരകള്‍, തോരണങ്ങള്‍, ബോര്‍ഡുകള്‍, കൊടിമരം എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
കഞ്ചാവ് വിതരണം ചോദ്യം ചെയ്ത വിരോധത്തിനു എസ്ഡിപിഐ പ്രവര്‍ത്തകരായ നദീര്‍ ഏറ്റുകണ്ടി, നഫ്‌സീര്‍ എന്നിവരെ സിപിഎം സംഘം മര്‍ദിച്ചിരുന്നു. മര്‍ദനമേറ്റ നദീര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
ഇതിനിടെ, സിപിഎം നിയന്ത്രണത്തിലുള്ള റാസ് വോയ്‌സ് ക്ലബ്ബും ആക്രമിക്കപ്പെട്ടിരുന്നു. രാത്രി ഇരുവിഭാഗവും സംഘടിച്ചു നിന്നതോടെ പോലിസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും സ്ഥലത്തെത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു.
കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലാണ് പോലിസ് സംഘമെത്തിയത്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് ക്യാം പ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top