തിലകനെ പുറത്താക്കിയനടപടി റദ്ദ് ചെയ്യണം: ഷമ്മി തിലകന്‍

കൊച്ചി: തിലകനെതിരേ അമ്മ സ്വീകരിച്ച നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി തിലകന്‍ അമ്മയുടെ പുതിയ നേതൃത്വത്തിന് കത്തയച്ചു. അമ്മ പുറത്തിറക്കിയ സുവനീറില്‍ പോലും തിലകന്റെ പേരോ ചിത്രമോ നല്‍കിയില്ല. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കത്ത്. ജനറല്‍ബോഡിക്കുള്ള അറിയിപ്പിനൊപ്പം അക്കൊല്ലം മരണമടഞ്ഞവരുടെ പേരും ചിത്രങ്ങളും നല്‍കുന്ന പതിവുണ്ട്. തിലകന്‍ മരണമടഞ്ഞപ്പോള്‍ ഈ പതിവ് തെറ്റിച്ചുവെന്നും പേര് പോലും നല്‍കാന്‍ അക്കാലത്തെ ഭരണസമിതി വിസമ്മതിച്ചുവെന്നും ഷമ്മി തിലകന്‍ പറയുന്നു. അച്ഛന്‍ മരിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. മരണാനന്തര കര്‍മങ്ങള്‍ ചെയ്തയാളാണ് താന്‍. ലിസ്റ്റില്‍ പേരില്ലെന്നതുകൊണ്ട് സത്യമല്ലാതാവുന്നില്ല. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ നിന്ന് തിലകന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

RELATED STORIES

Share it
Top