തിരൂര്‍ സ്റ്റേഷന്‍; റെയില്‍വേയുടെ ആസൂത്രിത അവഗണനയെന്ന് എസ്ഡിപിഐ

തിരൂര്‍: പുതുതായി അനുവദിച്ച അേന്ത്യാദയ എക്‌സ്പ്രസ് അടക്കം 26ഓളം  ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത്  റെയില്‍വേ മന്ത്രാലയത്തിന്റെ ആസൂത്രിതമായ അവഗണനയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി കെ ഉസ്മാന്‍ പറഞ്ഞു.  എസ്ഡിപിഐ  തിരൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ടതും റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും പഴക്കം ചെന്നതും വരുമാനം ഉള്ളതുമായ തിരൂര്‍ സ്റ്റേഷനോട് കാലങ്ങളായി തുടരുന്ന അവഗണന നീതീകരിക്കാനാവാത്തതാണ്.
അന്തേ്യാദയ എക്‌സ്പ്രസിന് തുടക്കത്തില്‍ സ്റ്റോപ്പുകള്‍ അനുവദിക്കാതിരുന്ന ആലപ്പുഴ, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം അവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുക ഉണ്ടായിട്ടുപോലും മലപ്പുറത്തെ ഏക മന്ത്രിയും, എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ മൗനം അവലംബിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മലപ്പുറത്തിന് ഒരു റെയില്‍വേ സഹമന്ത്രി ഉണ്ടായിരുന്ന കാലഘട്ടങ്ങളിലും പ്രധാന ട്രെയിനുകള്‍ തിരൂരിനെ കൊഞ്ഞനംകുത്തി കടന്നുപോവുകയാണ് ഉണ്ടായിട്ടുള്ളത്. പേരില്‍ മാത്രം മാതൃക സ്റ്റേഷന്‍ എന്ന പദവിയും പേറി ഇന്നും അവഗണനയുടെ ഭാണ്ഡവും ഏറി തിരൂര്‍ സ്റ്റേഷന്‍ നിലനില്‍ക്കുകയാണ്.
ഈ വിഷയത്തില്‍ കൊടിയുടെ നിറം നോക്കാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കണമെന്നും ഇതിനായി എസ്ഡിപിഐ എന്നും മുന്‍പന്തിയില്‍ ഉണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിഡന്റ് നസീം എന്ന അലവി കണ്ണംകുളം ജില്ലാകമ്മിറ്റി അംഗം അഡ്വ. കെ സി  നസീര്‍, റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഒ  റഹ്മത്തുല്ല, റഹീസ് പുറത്തൂര്‍, അഷ്‌റഫ് പുത്തനത്താണി, സദഖത്തുല്ല താനൂര്‍, ലത്തീഫ് പാലേരി, റഫീഖ് തിരൂര്‍, മന്‍സൂര്‍ മാസ്റ്റര്‍, ആബിദ് മാസ്റ്റര്‍, സി പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. അനസ് തിരൂര്‍, റസാക്ക് ചെറിയമുണ്ടം, അബ്ദുറസാക്ക് തൃപ്പങ്കോട്, ശംസുദ്ധീന്‍ പുറത്തൂര്‍, ഫിറോസ് നിറമരുതൂര്‍, ഷാഹുല്‍ ഹമീദ് തലക്കാട് ട് അബ്ദുറഹീം മംഗലം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ആര്‍പിഎഫും തിരൂര്‍ പോലിസും ചേര്‍ന്ന് തടഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top