തിരൂര്‍ സിച്ച് സെന്ററിന് കെഎംസിസി സഹായം



ദമ്മാം: തിരൂര്‍ നിയോജക മണ്ഡലം കെഎംസിസി റമദാനില്‍ സമാഹരിച്ച സഹായധനം തിരൂര്‍ സിഎച്ച് സെന്ററിന് കൈമാറി. പ്രസിഡന്റ് പൂക്കോയ തങ്ങളില്‍ നിന്നും ജൗഹര്‍ കുനിയില്‍ തുക ഏറ്റുവാങ്ങി. തിരൂര്‍ നടുവിലങ്ങാടിയിലെ നിര്‍ധന കുടുംബത്തിനുള്ള ധനസഹായം ചെയര്‍മാന്‍ മുഹമ്മദ് കുട്ടി തിരൂര്‍ കൈമാറി. മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളായ ബഷീര്‍ ആലുങ്ങല്‍, അലിഭായ് ഊരകം, സഹീര്‍ കൊണ്ടോട്ടി, നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസയ്ന്‍ കഞ്ഞിപ്പുര, വൈസ് പ്രസിഡന്റ് മുജീബ് സംബന്ധിച്ചു.

RELATED STORIES

Share it
Top