തിരൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ലക്ഷങ്ങളുടെ കഞ്ചാവ്

തിരൂര്‍: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലക്ഷങ്ങളുടെ കഞ്ചാവ് കണ്ടെത്തി. തിരൂര്‍ സ്‌റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചാക്കില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വിപണിയില്‍ മൂന്നുലക്ഷം രൂപ വില വരുന്ന കഞ്ചാവ് ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ സിറാജ്, വി എന്‍ രവീന്ദ്രന്‍ എന്നിവര്‍ പിടിച്ചെടുത്തത്. റെയില്‍വേ പോലിസിനെ കണ്ടതോടെ ലഹരിക്കടത്തുകാര്‍ ശ്രമമുപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നാണ് സൂചന.

RELATED STORIES

Share it
Top