തിരൂര്‍ എക്‌സൈസിനും ലഹരിമാഫിയക്കും വഴിവിട്ട ബന്ധമെന്ന്

തിരൂര്‍: തിരൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥരും ലഹരി മാഫിയയും തമ്മില്‍ വഴിവിട്ട ബന്ധങ്ങളെന്ന് ആക്ഷേപം. പിടിക്കപ്പെടുന്ന ലഹരിവസ്തുക്കളുടെ രേഖകളില്‍ കുറച്ചുകാണിച്ചു പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ സഹായിക്കുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.പിടികൂടിയ മയക്കുമരുന്നിന്റെ തോതു കുറച്ചു പ്രതിയ്ക്കു കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാനും ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും ആരോപണം ശക്തമായിട്ടുണ്ട്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഉചിതമായ ഇടപെടലിനെത്തുടര്‍ന്നു പ്രതിയെ രക്ഷപ്പെടുത്താനും കേസ് ഒതുക്കിതീര്‍ക്കാനുമുള്ള നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഈയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ എക്‌സൈസ് ഓഫീസിലെ അനധികൃത ഇടപാടുകളിലൂടെയും നിയമനലംഘനങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തിച്ച വന്‍വിലപിടിപ്പുള്ള മയക്കുമരുന്നിന്റെ അളവു കുറച്ചുകാണിച്ചു പ്രതിയെ രക്ഷപ്പെടുത്താനും കേസ് ഒതുക്കിതീര്‍ക്കാനും സാമ്പത്തിക സ്വാധീനത്തിനും  രാഷ്ട്രീയ സമ്മര്‍ദത്തിനും ചില ഉദ്യോഗസ്ഥര്‍ വഴങ്ങിയെന്നും വിവരമുണ്ട്.
മയക്കുമരുന്ന് എത്തിച്ച് യുവാവിനൊപ്പം പിടിയിലായ പെണ്‍കുട്ടിയെ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തിയും നാലു ഗ്രാം കഞ്ചാവ് മാത്രമാണ് പിടികൂടിയതെന്നു രേഖപ്പെടുത്തി വിട്ടയച്ചെന്നതാണ്  ആരോപണങ്ങളിലൊന്ന് തിരൂരിലെ വിദേശ മദ്യശാലയില്‍ നി്ന്നു 22,000 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടുവെന്ന ജീവനക്കാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും മൊഴിലിയിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.
ഈ കേസിലെ അന്വേഷണവും പാതിവഴിയിലാണ്. തിരൂര്‍ കെജി പടിയിലെ സര്‍ക്കാര്‍ മദ്യശാല രാത്രി ഒമ്പതിനു അടച്ചാല്‍ എക്‌സൈസ് ഓഫീസ് പരിസരത്തു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏജന്റുമാര്‍ ലോറി െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കൂടിയ വിലയ്ക്കു മദ്യം വില്‍ക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നു.
മാസങ്ങള്‍ക്കു മുമ്പ് എക്‌സൈസ് ഓഫീസ് പരിസരത്തു തൃക്കണ്ടിയൂരിലെ വീട്ടില്‍ നിന്നു 200 കുപ്പിയിലേറെ വിദേശമദ്യം കൂടിയ വിലയ്ക്കു വില്‍ക്കാന്‍ സൂക്ഷിച്ച സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നു ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഇതേ ഓഫീസിലെ ഉദ്യോഗസ്ഥനെ അന്വേഷിച്ചെത്തിയ മദ്യപന്‍ ഓഫീസിലും പരിസരത്തും അഴിഞ്ഞാടിയതു പരസ്പര കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top