തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട; 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

തിരൂര്‍: തിരൂരില്‍ 4 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസിന്റെ പിടിയിലായി.തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശി ജയദേവന്‍ (48) നെയാണ് തിരൂര്‍ മാര്‍ക്കറ്റ് പരിസരത്തു നിന്നും  എക്‌സൈസ് സംഘം പിടികൂടിയത്.മാര്‍ക്കറ്റ് പരിസരത്ത് കഞ്ചാവ് കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ  ജയദേവന്‍.
മധുര, തേനി ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ മൂന്നിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.മുന്‍പ് പല തവണ കേരളത്തിലേക്ക് കഞ്ചാവ്  കടത്തിയിട്ടുള്ള പ്രതി പിടിയിലാവുന്നത് ആദ്യമായാണ്.ആറുമാസം മുന്‍പ് 5 കിലോ കഞ്ചാവുമായി മധുര പോലീസ്  ഇയാളെ പിടികൂടിയിരുന്നു.മലപ്പുറം പാലക്കാട് ജിലകളിലെ  ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാളെ വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top