തിരൂരില്‍ നാലു കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍: മാര്‍ക്കറ്റ് പരിസരത്തു നിന്നു നാലു കിലോ കഞ്ചാവുമായി തമിഴ്‌നാട് ഉസിലാംപട്ടി സ്വദേശി ജയദേവന്‍ (48) തിരൂര്‍ എക്‌സൈസിന്റെ പിടിയിലായി. മാര്‍ക്കറ്റ് പരിസരത്ത് കഞ്ചാവ് കൈമാറ്റം നടത്തുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രിവന്റീവ് ഓഫിസര്‍ എസ് ജി  സുനില്‍, സിഇഒമാരായ ശിഹാബ്, മനോജന്‍, ഹംസ, നിതിന്‍, റിബീഷ്, എഇഐ പ്രദീപ് കുമാര്‍, ഡ്രൈവര്‍ വേലായുധന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top