തിരൂരില്‍ കുഴല്‍പ്പണ വേട്ട55 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

തിരൂര്‍: തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട.55 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍.കോഴിക്കോട് കുന്ദമംഗലം വട്ടം പറമ്പില്‍ മുഹമ്മദ് ഷാഫി (37) നെയാണ് കുഴല്‍പണവുമായി പിടികൂടിയത്. ബനിയന്‍ പോലെ ധരിക്കാവുന്ന പ്രത്യേകം തയ്യാറാക്കിയ വസ്ത്രത്തിലെ രഹസ്യ തുണി യറകളിലായി ഒളിപ്പിച്ചു സൂക്ഷിച്ച് ദേഹത്ത് കെട്ടി വിലനിലയിലായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ട്രയിനില്‍ തിരൂരിലെത്തിയ യുവാവിനെ പരിശോധിച്ചതിനെ തുടര്‍ന്നാണ് പണം കണ്ടെത്തിയത്.  മലപ്പുറം പോലീസ് സുപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിരൂര്‍ എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് മുഹമ്മദ് ഷാഫിയില്‍ നിന്നും 2000 നോട്ടിന്റ 28 കെട്ട് കുഴല്‍പണം പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണാഭരണം വിറ്റതാണെന്ന് മൊഴി നല്‍കിയെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് എസ് ഐ അറിയിച്ചു.
പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിന് തിരൂര്‍ ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ള പ്രമോദ്, രാജേഷ്, ജയപ്രകാശ്, രജീഷ്, താനൂര്‍ സ്‌റ്റേഷനിലെ ആല്‍ബിന്‍, നിഷാദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top