തിരൂരിലും താനൂരിലും നിരോധനാജ്ഞതിരൂര്‍ : മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍ പോലിസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ജനങ്ങള്‍ സംഘടിക്കുന്നതിനും പൊതു സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതും പോലിസ് നിരോധിച്ചു. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചതാണിത്. 15ന് കാലത്ത് 6 മുതല്‍ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെയും കര്‍ണാടക തിരഞ്ഞെടുപ്പുഫലത്തെത്തുടര്‍ന്ന് ആഹ്ലാദപ്രകടനങ്ങള്‍ നടക്കാനിടയുണ്ടെന്നതിന്റെയും പശ്ചാത്തലത്തിലാണ് നടപടി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പറവണ്ണ ആലിന്‍ചുവട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിന്റെയും മുസ്ലീം ലീഗ് നേതൃത്വത്തില്‍ ജനസദസ് എന്നപേരിലുള്ള പരിപാടി നിശ്ചയിച്ചതിന്റെയും കൂടി സാഹചര്യത്തില്‍ , ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്് കണക്കിലെടുത്തുകൊണ്ടു കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്് എന്ന്് പോലിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top