തിരൂരങ്ങാടി മലബാര്‍ കലാപ സ്മാരക കവാടം 14ന് സമര്‍പ്പിക്കും

തിരൂരങ്ങാടി: 1921ലെ മലബാര്‍ കലാപ സ്മരണയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച സമര സ്മാരക കവാടം 14ന് കാലത്ത്  10 മണിക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ചന്തപ്പടിയില്‍ നടക്കുന്ന പരിപാടിയില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സ്‌ലര്‍ ഡോ.കെ കെ എന്‍  കുറുപ്പ് ചരിത്ര പ്രഭാഷണം നിര്‍വഹിക്കും. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് കവാടം.  മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ നിരവധി പേരാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും ചരിത്രം തേടിയെത്തുന്നത്. ബിട്ടീഷുകാരെ വിറപ്പിച്ച 1921ലെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായാവരുടെയും മറ്റു ധീരദേശാഭിമാനികളുടെയും പേരുകള്‍ കവാടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. മലബാര്‍ കലപത്തിന്റെ ചരിത്രം വായിച്ചെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സ്മാരക കവാടം ആളുകളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്

RELATED STORIES

Share it
Top