തിരൂരങ്ങാടി നഗരസഭയില്‍ ബഹളവും കൈയാങ്കളിയും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭാ യോഗത്തില്‍ ബഹളം. വിവാദമായ മാനിപ്പാടം ഓഡിറ്റോറിയത്തിന് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി നല്‍കിയ നമ്പര്‍ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്  വിളിച്ചു ചേര്‍ത്ത  അടിയന്തിര യോഗത്തിലാണ്  കൈയാങ്കളിയും ബഹളവും നടന്നത്.  ഓഡിറ്റോറിയത്തിന് നമ്പര്‍ നല്‍കിയത് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് 24 കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. എന്നാല്‍ ഓഡിറ്റോറിയം വിഷയത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും ഇതിന് യോഗം വിളിക്കേണ്ട കാര്യമില്ലെന്നും  ആരോപിച്ചാണ് പ്രതിപക്ഷവും ഭരണപക്ഷ കോണ്‍ഗ്രസ്സും രംഗത്തെത്തിയത്. നഗരസഭ തന്നെ ലൈസന്‍സ് നല്‍കിയ ശേഷം അത് പിന്‍വലിക്കാന്‍ യോഗം വിളിക്കുന്നത് വിരോധാഭാസമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ്,  എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനായി യൂത്ത്‌ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യോഗം വളിച്ചതെന്നും ആരോപിച്ച യോഗം തുടങ്ങിയപ്പോഴേ ബഹളം തുടങ്ങി.  അഗംങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുടെ വക്കോളമെത്തിയെങ്കിലും മറ്റു അംഗങ്ങള്‍ പിടിച്ചു മാറ്റിയതിനാലാണ് ഒഴിവായത്. എല്‍ഡിഎഫ് അംഗങ്ങളായ നൗഫല്‍ തടത്തില്‍. ചൂട്ടന്‍ മജീദ്, ജാഫര്‍ ആങ്ങാടന്‍, എം അവറാന്‍കുട്ടി, കോണ്‍ഗ്രസ്സ് അംഗങ്ങളായി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി വി അബു, എം എന്‍ ഹുസൈന്‍, പട്ടാളത്തില്‍ ഹംസ എന്നിവ—രുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.  യൂത്ത് ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണം നടത്താന്‍ തങ്ങളെ കിട്ടില്ലെന്നും നടപടി ക്രമങ്ങള്‍പാലിച്ചല്ല യോഗം വിളിച്ചതെന്നും  കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ആരോപിച്ചു.

RELATED STORIES

Share it
Top