തിരൂരങ്ങാടി ഗ്രേഡ് എസ്‌ഐ എം കുഞ്ഞഹമ്മദിന് സ്ഥലംമാറ്റം

തിരൂരങ്ങാടി: തിരൂരങ്ങാടി പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എം കുഞ്ഞഹമ്മദിനെ സ്ഥലം മാറ്റി. മലപ്പുറം ജില്ലാ െ്രെകം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കഴിഞ്ഞ ബലി പെരുന്നാള്‍ ദിനത്തില്‍ തൃക്കുളം പള്ളിപ്പടിയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്രെ സ്ഥലം മാറ്റത്തിന് കാരണം.
പരപ്പനങ്ങാടി കെട്ടുങ്ങല്‍ പ്രദേശത്തു നിന്നും ഒരു സംഘമാളുകള്‍ പള്ളിപ്പടിയില്‍ അക്രമം അഴിച്ചുവിടുകയും ഇതു തടയാനെത്തിയ നാട്ടുകാരെയും പൊതുപ്രവര്‍ത്തകരെയുമടക്കം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ എഐവൈഎഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം പി സാലിഹ് തങ്ങള്‍ക്കടക്കം പരുക്കേറ്റിരുന്നു.
അക്രമം നടത്തിയവരെ നാട്ടുകാര്‍ വളഞ്ഞുവച്ച് തിരൂരങ്ങാടി പോലിസില്‍ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലിസ് സംഭവസ്ഥലത്തുനിന്നും പ്രതികളെയും മാരകായുധങ്ങളുമടക്കം അവരുടെ വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുക്കയും പ്രതികള്‍ക്കെതിരെ പോലിസ് ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് സാമ്പത്തിക നേട്ടത്തിനും, സ്വാധീനത്തിനും വഴങ്ങി പ്രതികളെയും അവരുടെ വാഹനങ്ങളും, മാരകായുധങ്ങളുമുള്‍പ്പെടെ പോലിസ് വിട്ടയക്കുകയായിരുന്നുവെന്നാണ് എഐവൈഎഫ് ആരോപണം.
ഈ സംഭവത്തില്‍ തികഞ്ഞ അനാസ്ഥകാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് എം പി സാലിഹ് തങ്ങള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലിസ് ഉേദ്യാഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി വൈകിയതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്.

RELATED STORIES

Share it
Top