തിരൂരങ്ങാടിയില്‍ 1.84 കോടി വിതരണം ചെയ്തു

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂരങ്ങാടി താലൂക്കില്‍ വിതരണം ചെയ്തത് 1.84 കോടി രൂപയുടെ ധനസഹായം. 770 അപേക്ഷകര്‍ക്കാണ് ഈ തുക വിതരണം ചെയ്തത്. ദേശീയ കുടുംബസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുപതിനായിരം രൂപ വീതം 19 പേര്‍ക്കും വിതരണം ചെയ്തു.
പോക്കുവരവുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി താലൂക്കില്‍ റവന്യു ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി  24643 അപേക്ഷകളാണ് ലഭിച്ചത്. 2016 ഡിസംബര്‍ മുതലുള്ള കണക്കാണിത്. ഇതില്‍ 19998 അപേക്ഷകള്‍ തീര്‍പ്പാക്കി. ഭൂരേഖകളുടെ കംപ്യൂട്ടര്‍വത്കരണം അറുപത് ശതമാനത്തോളം പൂര്‍ത്തിയായി. താലൂക്കില്‍ ആകെയുള്ള 228287 ഭൂവുടമകളില്‍ നിന്നും 126431 പേരുടെ വിവരമാണ് ഇതിനകം കമ്പ്യൂട്ടര്‍വത്കരിച്ചത്. താലൂക്കില്‍ രണ്ട് വര്‍ഷത്തിനുള്ളി ല്‍ രണ്ട് പേര്‍ക്ക് പട്ടയം നല്‍കിയതായും തഹസില്‍ദാര്‍ അറിയിച്ചു.

RELATED STORIES

Share it
Top