തിരൂരങ്ങാടിയില്‍ മാധ്യമ വിലക്കിനെതിരേ പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം

തിരൂരങ്ങാടി: മാധ്യമങ്ങള്‍ക്ക് തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലിസ് സ്റ്റേഷനിലേക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ചൊവ്വാഴ്ചയാണ് നോട്ടിസ് പതിച്ചത്. കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയ പ്രതികളെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാരമായാണ് പോലിസിനെ വിചിത്ര നടപടി.  ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം മഫ്ടിയിലെത്തി ദൃശ്യം പകര്‍ത്തിയ പോലിസുകാരനു വെന്നിയൂരില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തി ല്‍ അറസ്റ്റു ചെയ്ത മൂന്നു പേരെ മര്‍ദിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടതു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പോലിസിനെ ചൊടിപ്പിച്ചത്. സ്റ്റേഷന്‍ വളപ്പിലെ പുരുഷന്മാരുടെ വിശ്രമമുറിയുടെ ചുമരിലാണ് പോലിസ് “പ്രസ് ആന്റ് മീഡിയ” എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുള്ളത്. പരാതി നല്‍കാന്‍ മാത്രം കടന്നാല്‍ മതിയെന്നും ഇല്ലെങ്കില്‍ പുറത്ത് നിന്നാല്‍ മതിയെന്നുമാണു സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകനോട് പോലിസ് പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിസിച്ചാണ് തിരൂരങ്ങാടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തിയത്. വിവിധ രാഷ്ട്രീയ നേതാക്കള്‍ മാധ്യമ സ്വാതന്ത്ര്യം തടയുന്ന നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടു.
പ്രസ്് ക്ലബ്ബ് പ്രസിഡന്റ് ഇഖ്ബാല്‍ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി  നേതാക്കളായ കൃഷ്ണന്‍ കോട്ടുമല, നൗഫല്‍ തടത്തില്‍, യുകെ മുസ്തഫ, തൈശ്ശേരി നാരായണന്‍, മോഹനന്‍ വെന്നിയൂര്‍, സി പി ഗുഹാരാജ്, വേലായുധന്‍ വെന്നിയൂര്‍, വാസു കാരയില്‍, സലാം തച്ചറക്കല്‍,പ്രസ് ക്ലബ്ബ് സെക്രട്ടറി യു എ റസാഖ് , മന്‍സൂറലി ചെമ്മാട, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഹമീദ് തിരൂരങ്ങാടി, ഷനീബ് മൂഴിക്കല്‍, മുസ്താഖ് കൊടിഞ്ഞി, സമീര്‍ എം വി, അഷ്‌റഫ് തച്ചറപടിക്കല്‍,മുഹമ്മദ് യാസീന്‍, മുസ്തഫ ചെറുമുക്ക്, ജുനൈദ്, ജംഷീര്‍ കൊടിഞ്ഞി  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top