തിരുവുംപ്ലാവില്‍ തോട് സംരക്ഷണ പദ്ധതിക്ക് തുടക്കം

മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവില്‍ തോട് കെട്ടി സംരക്ഷിക്കുന്നതിനായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ടി എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പാര്‍ശ്വഭിത്തി ഇടിഞ്ഞ് നാശോന്‍മുഖമായിരുന്ന തോടിനിരുവശവും കോണ്‍ഗ്രീറ്റിങ് നടത്തി നീരൊഴുക്ക് സുഗമമാക്കുവാന്‍ പദ്ധതി പ്രയോജനകരമാവും. കഴിഞ്ഞ കാലവര്‍ഷകാലത്ത് മലവെള്ളപാച്ചിലില്‍ തോട് തകര്‍ന്നിരുന്നു. സുപ്രസിദ്ധമായ തിരുവുംപ്ലാവില്‍ ക്ഷേത്രത്തിലും ശ്രീകോവിലിലും മണ്ണും കല്ലുകളും ഒഴുകിയെത്തിയിരുന്നു. തോട് സംരക്ഷണ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ സമീപത്തെ പാടശേഖരത്തിലേയ്ക്ക് വെള്ളമെത്തിക്കാനും മഴക്കാലത്തെ മലവെള്ള പാച്ചിലില്‍നിന്നും ക്ഷേത്രത്തേയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പദ്ധതി പ്രയോജനകരമാവുമെന്ന് ടി എം ഹാരീസ് പറഞ്ഞു. വാര്‍ഡ് മെംബര്‍ എം കെ അജി, ആവോലി കൃഷി ഓഫിസര്‍ ശ്രീല ഗോവിന്ദന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി ജി ശാന്ത സംസാരിച്ചു.

RELATED STORIES

Share it
Top