തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി; വസ്തുതാന്വേഷണ റിപോര്‍ട്ട്

ഹാജരാക്കാന്‍ ഉത്തരവ്തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതിക്കേസില്‍ നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. നവംബര്‍ അഞ്ചിനകം അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാനാണ് വിജിലന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ നിര്‍ദേശം നല്‍കിയത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 2015-2017 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോര്‍ഡിലെ മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍, മരാമത്ത്‌ജോലി ചെയ്ത കരാറുകാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ 2017 ഡിസംബര്‍ 5നാണ് കോടതി ഉത്തരവിട്ടത്. കരാറുകാരുമായി ഗൂഢാലോചന നടത്തി മരാമത്ത് ജോലികള്‍ക്ക് നിയമവിരുദ്ധമായി മൂന്നിരട്ടി തുക കൂട്ടി നല്‍കിയും വ്യാജരേഖകളുപയോഗിച്ച് ലക്ഷങ്ങള്‍ യാത്രാപ്പടി എഴുതിയെടുത്തും ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ദേവസ്വം ബോര്‍ഡ്—നിയമപ്രകാരം പ്രസിഡന്റിന് 5,000 രൂപയും അംഗങ്ങള്‍ക്ക് 3,500 രൂപയുമാണ് മാസവേതനം. യാത്രാ ബത്തയ്ക്കും വീട്ടുവാടക ബത്തയ്ക്കും പുറമെയാണിത്.
വീട്ടുവാടക, ബോര്‍ഡിന്റെ വാഹനം ഉപയോഗിക്കല്‍, മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും ഉപയോഗിക്കല്‍, ഡ്രൈവര്‍മാരുടെയും വീട്ടുജോലിക്കാരുടെയും നിയമനം എന്നീ രീതികളില്‍ അനര്‍ഹമായ സാമ്പത്തികനേട്ടം പ്രസിഡന്റും അംഗവും കൈപ്പറ്റിയതായിട്ടാണ് ഹരജിയിലെ ആരോപണം. ശബരിമലയിലെ മുഴുവന്‍ വരുമാനവും മരാമത്ത് ജോലികള്‍ക്ക് വിനിയോഗിച്ചതായും ഹര ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top