തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ നോണ്‍വെജിന് നിരോധനംതിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയാല്‍ മതിയെന്ന് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലെ പ്രധാന വിഭവങ്ങള്‍ തന്നെ ബീഫും ചിക്കനുമൊക്കെയാണെന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു.  വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയാല്‍ മതിയെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top