തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളെല്ലാം ഒരുകേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാന്‍ സംവിധാനം വരുന്നു


പത്തനംതിട്ട: തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ളക്ഷേത്രങ്ങളെയെല്ലാം ഒരുകേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ക്ഷേത്രങ്ങളിലല്ലാം നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റുമുഖേന അവയെ ബന്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി. കെല്‍ട്രോണുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ,പത്മകുമാര്‍ പറഞ്ഞു.
ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍ ഉള്ളക്ഷേത്രങ്ങളിലെ ചെറിയസംഭവങ്ങള്‍പോലും പര്‍വ്വതീകരിച്ചുകാണിക്കാന്‍ ചിലകോണുകളില്‍നിന്ന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പത്മകുമാര്‍ പറഞ്ഞു. ശബരിമലയടക്കം ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രസാദനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായ മൈസൂരിലെ സെന്‍ട്രല്‍ ഫുഡ്‌ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ തയ്യാറാക്കും. ഇവിടെ നിന്നുള്ള വിദഗ്ദ്ധര്‍ ഇടവമാസപൂജകള്‍ക്കായി നടതുറന്നിരിക്കുന്ന സമയത്ത് സന്നിധാനത്ത് എത്തും. ഇവരുടെ സഹായത്തോടെ അരവണയും ഉണ്ണിയപ്പവും നിര്‍മ്മിക്കും. സെന്‍ട്രല്‍ ഫുഡ്‌ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ദ്ധരുടെ  നിര്‍ദ്ദേശം അനുസരിച്ചാല്‍ അരവണനിര്‍മ്മാണത്തില്‍ ശര്‍ക്കരയുടെ അളവ് കാര്യമായി കുറയ്ക്കാനാകും. കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും, കവിയൂരിലെ ഉഴുന്നുവടയുമെല്ലാം ഇവരുടെ ഉപദേശമനുസരിച്ച് നിര്‍മ്മിക്കാനാകുമോ എന്നും പരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ,പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ അഷ്ടമംഗലദേവപ്രശ്‌നം 17,18,19തീയ്യതികളില്‍ നടക്കുമെന്ന് തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ്പ്രസിഡന്റ് എ.പത്മകുമാര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. ശബരിമലയിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ആറാട്ട്എഴുന്നെള്ളത്തിനിടെ ആനഇടഞ്ഞ് ഓടിയതിനെതുടര്‍ന്ന് തിടമ്പ് താഴെവീണ സാഹചര്യത്തിലാണ് ദേവപ്രശ്‌നചിന്ത നടത്തുന്നത്. ജ്യോതിഷപണ്ഡിതന്‍ പത്മനാഭശര്‍മ്മ,പുതുമാമനഹരിദാസന്‍ നമ്പൂതിരി,കോഴിക്കോട് തിരിശ്ശേരി ജയരാജപണിക്കര്‍, വടകര ശ്രീനാഥപണിക്കര്‍,കോഴിക്കോട് തലക്കുളത്തൂര്‍ പൂക്കാട്ട് സോമപ്പണിക്കര്‍,ആറന്മുള ഹരികൃഷ്ണശര്‍മ്മ പൂത്തേഴത്തില്ലം,ഡോ.വി.ശിവകുമാര്‍ മുടവൂര്‍പ്പാറ,വി.സി. ശ്രീനിവാസന്‍പിള്ള എരുവ എന്നിവരും താഴമണ്‍ തന്ത്രികുടുംബത്തില്‍ നിന്നും ചുമതലപ്പെടുത്തുന്ന ആളും, പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയും ദേവപ്രശ്‌നചിന്തയില്‍ സംബന്ധിക്കും.

RELATED STORIES

Share it
Top