തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

പാരിപ്പള്ളി: ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ചതിന് പൂജാരിയെ പാരിപ്പള്ളി പോലിസ് പിടികൂടി. ചാത്തന്നൂര്‍ ഉളിയനാട് ശിവക്ഷേത്രത്തിന് സമീപം ശാരദി വീട്ടില്‍ ഉണ്ണി എന്ന രേണു (44) ആണ് അറസ്റ്റിലായത്. എഴിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് കഴിഞ്ഞ 16ന് പകരക്കാരനായി എത്തിയ ഇയാള്‍ തിരുവാഭരണവുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇയാളെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം പുതിയ ബൈക്ക് വാങ്ങിയത് ശ്രദ്ധയില്‍പെട്ട പോലിസ് നടത്തിയ അന്വേഷണത്തില്‍ കൊട്ടിയത്തുള്ള സ്വര്‍ണ്ണക്കടയില്‍ ആഭരണം വിറ്റത് കണ്ടെത്തി. പാരിപ്പള്ളി എസ്‌ഐ രാജേഷ് എസ്, സിപിഒ നൗഷാദ് ,സാബുലാല്‍, പ്രസന്നന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top