തിരുവള്ളൂരില്‍ യുവാവിന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റില്‍

വടകര: കാല്‍നട യാത്രക്കാരനായ യുവാവിനെ പിറകില്‍ നിന്നെത്തിയ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ച കേസ്സില്‍ പ്രതി അറസ്റ്റിലായി.തിരുവള്ളൂര്‍ ബാവുപ്പാറ കുഴിച്ചാല്‍ മീത്തല്‍ അനീഷിനെയാണ്(32)വടകര സിഐ ടി മധുസൂദനന്‍ നായര്‍  അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ആയഞ്ചേരി  തറോപ്പൊയില്‍ സ്വദേശി തുണ്ടിയില്‍ മീത്തല്‍ രജീഷിനാണ്(32)വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെബാബുപ്പാറ പന്തപൊയിലില്‍ വെച്ചാണ് സംഭവം.നടന്നു പോകുകയായിരുന്ന രജീഷിനെ പിറകില്‍ നിന്നും എത്തിയ അനീഷ് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണം.

RELATED STORIES

Share it
Top