തിരുവള്ളൂരില്‍ യുവാവിനു വെട്ടേറ്റു

വടകര:  കാല്‍നട യാത്രക്കാരനായ യുവാവിനെ പിറകില്‍ നിന്നെത്തിയ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശി തുണ്ടിയില്‍ മീത്തല്‍ രജീഷിനാണ്(32) വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ബാബുപ്പാറ പന്തപൊയിലില്‍ വെച്ചാണ് സംഭവം. നടന്നു പോകുകയായിരുന്ന രജീഷിനെ പിറകില്‍ നിന്നും എത്തിയ തിരുവള്ളൂര്‍ കുഴിച്ചാലില്‍ അനീഷ് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷോള്‍ഡറിന് വെട്ടേറ്റ രജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വധ ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top