തിരുവല്ല താലൂക്ക് എലിപ്പനി ഭീതിയില്‍

തിരുവല്ല: പ്രളയ ദുരിതത്തെ തുടര്‍ന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ എലിപ്പനി ഭീതിയില്‍. താലൂക്കില്‍ അഞ്ച് രോഗികളെ കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് എലിപ്പനി പടരുന്നതായി ആശങ്കയുള്ളത്. കഴിഞ്ഞ ആറു ദിവസമായി പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി ഭാഗത്തുള്ള രോഗി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇന്നലെയാണ് പഞ്ചായത്തിലെ മറ്റൊരു രോഗിയെ കൂടി കണ്ടെത്തിയത്. പ്രളയത്തിനു ശേഷം ജലനിരപ്പ് കൂടുതല്‍ താഴ്ന്നതോടെ പ്രദേശത്തെ തോടുകളിലെ വെള്ളത്തിന് ചുവപ്പുനിറവും, ദുര്‍ഗന്ധവും അനുഭവപ്പെട്ടിരിക്കയാണ്. മിക്ക കിണറുകളും മലീമസവുമാണ്. തോടുകളിലെയും ചെളികുളങ്ങളിലെയും വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി സാധ്യത ഏറെയാണ്. പ്രളയത്തിന് ശേഷം വീടുകളും, സ്ഥാപനങ്ങളുമൊക്കെ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മലിനമായതോടുകളും, നീര്‍ച്ചാലുകളും, കുളങ്ങളും ശുചീകരിക്കാന്‍ യാതൊരു നടപടിയും നാളിതുവരെ ആയിട്ടില്ല. സാംക്രമിക രോഗങ്ങള്‍ക്ക് കാരണമായ മലിന ജലം പ്രദേശത്ത് വ്യാപകമായതോടെ എലിപ്പനി ഭീതിയിലാണ് പ്രദേശവാസികള്‍

RELATED STORIES

Share it
Top