തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളംകയറി; ട്രെയ്‌നുകള്‍ വൈകും



തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ വെളളം കയറി. ഇത് പല ട്രെയിനുകളും വൈകാനിടയാക്കി. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്.

11.15 ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും അവിടേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും.

തമ്പാനൂരില്‍ പലയിടങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല സ്ഥലങ്ങളും വെളളത്താല്‍ മൂടിയ നിലയിലാണ്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top