തിരുവനന്തപുരത്തു നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണി വര്‍ക്കല സ്വദേശിനി ഷംനയെ കണ്ടെത്തി. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം സംശയകരമായ നിലയില്‍ കണ്ട യുവതിയെക്കുറിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ കരുനാഗപ്പള്ളി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി യുവതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്താനായില്ലെന്നാണ് വിവരം. തുടര്‍ന്ന് യുവതിയുടെ ബന്ധക്കളും മെഡിക്കല്‍ കോളജ് പോലിസും സ്ഥലത്തെ യുവതിയെ കൂട്ടിക്കൊണ്ടു പോയി.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം എസ്എറ്റി  ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഷംനയെ കാണാതാവുകയായിരുന്നു.ഭര്‍ത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പമാണു ഷംന ആശുപത്രിയിലെത്തിയത്.  വിവിധ ടെസ്റ്റുകള്‍ക്കായി അകത്തേക്ക് പോയ ഷംന ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ അന്‍ഷാദ് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലും വെല്ലൂരും യുവതി എത്തിയതായി കണ്ടെത്തിയിരുന്നു. ഇടക്ക് ഷംന ബന്ധുവിനെ വിളിച്ച് സുരക്ഷിതയെന്ന് പറയുകയും ചെയ്തിരുന്നു. ഷംന വെല്ലൂരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം തിരിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

RELATED STORIES

Share it
Top