തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് വരുമാനക്കുതിപ്പ്

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി ഡിപ്പോകള്‍ പണയം വച്ചതുള്‍പ്പെടെയുള്ള പരാധീനതകള്‍ക്കിടയിലും കെഎസ്ആര്‍ടിസിക്കു മികച്ച നേട്ടം. കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ ഒരാഴ്ചയായി കോടികള്‍ തിരിച്ചുപിടിക്കുകയാണ്.
ക്രിസ്മസ് ഓട്ടമാണ് കെഎസ്ആര്‍ടിസിയെ തുണച്ചത്. രണ്ടുദിവസംകൊണ്ട് രണ്ടുകോടിയിലേറെ അധികവരുമാനം നേടി. 23ന് 7,18,27,611 രൂപയാണ് വരുമാനം. 24ന് 7,01,77,358 രുപയും ലഭിച്ചു. ഈമാസം 11നും വരുമാനം ഏഴുകോടി എത്തിയിരുന്നു. അന്ന് 7,00,42,080 രൂപയായിരുന്നു വരുമാനം. പ്രതിദിനം കെഎസ്ആര്‍ടിസിയുടെ ശരാശരി വരുമാനം ആറു കോടിയാണ്. കഴിഞ്ഞ ഒരാഴ്ചയായി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണുണ്ടായത്. ശരാശരി 25 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. എന്നാല്‍ 23ന് 31,14,590 യാത്രക്കാരും 24ന് 27,45,400 യാത്രക്കാരും കെഎസ്ആര്‍ടിസിയെ ആശ്രയിച്ചു. വരുമാന വര്‍ധനയ്ക്ക് പ്രധാന ഘടകമായത് തിരുവനന്തപുരം സെ ന്‍ട്രല്‍ ഡിപ്പോയാണ്.
24ന് കെഎസ്ആര്‍ടിസിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ തമ്പാനൂര്‍ ഡിപ്പോയിലാണ് ലഭിച്ചത്. 39,62, 018 രൂപയാണ് കലക്ഷന്‍. 23ന് 31,14, 59 രൂപയും വരുമാനം ലഭിച്ചു. സെന്‍ട്രല്‍ ഡിപ്പോയുടെ ശരാശരി കലക്ഷന്‍ 22 ലക്ഷം രൂപയാണ്. ഈമാസം 11 മുതല്‍ സെന്‍ട്രല്‍ ഡിപ്പോയുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനഅനുഭവപ്പെടുന്നുണ്ട്. 25 ലക്ഷത്തിന് മുകളില്‍ കലക്ഷന്‍ ഈ ഡിപ്പോയ്ക്ക് ലഭിക്കുന്നുണ്ട്. ഈമാസം മുഴുവനും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി അവധികള്‍ വന്നതാണ് വരുമാന വര്‍ധനയ് ക്കു പ്രധാന കാരണം. ട്രെയിനുകള്‍ സ്ഥിരമായി വൈകുന്നതുമൂലം കെഎസ്ആര്‍ടിസിയെ ജനങ്ങ ള്‍ ആശ്രയിക്കാന്‍ തുടങ്ങിയതും തുണയായി. തമ്പാനൂര്‍ ഡിപ്പോയില്‍നിന്ന് എല്ലാദിവസവും യാത്രക്കാരുടെ തിരക്കിനനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
തിരക്കുള്ള വൈകുന്നേര സമയങ്ങളില്‍ ഡിടിഒ സാം ലോപ്പസ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സജീവ്ദാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ഡിപ്പോ കേന്ദ്രീകരിച്ച് സര്‍വീസ് ഓപറേഷനു നേതൃത്വം നല്‍കി. അനിയന്ത്രിതമായ തിരക്കുള്ള സമയങ്ങളില്‍ സമീപ ഡിപ്പോകളിലെ ബസ്സുകള്‍ സര്‍വീസിനായി ഉപയോഗപ്പെടുത്തി. പമ്പാ സര്‍വീസുകള്‍ക്ക് കൂടുതല്‍ ബസ്സുകള്‍ മാറ്റിവച്ചതാണ് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്ക് ബസ്സിനു ക്ഷാമം നേരിട്ടത്. ജിവനക്കാരുടെ ക്ഷാമവും വെല്ലുവിളിയായി.

RELATED STORIES

Share it
Top